Wednesday, September 9, 2009

ഞാന്‍ ഒന്നു പറയട്ടെ...

എന്‍റെ മാന്യ സുഹ്രുത്തുക്കളേ ആദ്യം ഞാന്‍ എന്നെ നിങ്ങള്‍ക്ക്‌ പരിചയപ്പെടുത്താം...
ഞാന്‍ ഊരും പേരുമൊന്നും പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അസ്സല്‍ പേടിത്തൂറി...വേറൊരു വാക്കും പകരം വെയ്ക്കാന്‍ ഇല്ലാത്തതിനാല്‍ ആണു കേട്ടോ ഈ പേടിത്തൂറി എന്ന വാക്കു തന്നെ ഉപയോഗിച്ചത്‌...
അത്രയ്ക്ക്‌ ഭീരുവാണു ഞാന്‍..."പരിചയപ്പെടുത്താം എന്നു പറഞ്ഞു താന്‍ എന്തു കോപ്പിലെ വര്‍ത്തമാനമാടാ ഉണ്ടാക്കുന്നേ...അത്രയ്ക്ക്‌ പേടിയാനേല്‍ പോയ്‌ ചത്ത്‌ കളെയടാ പുല്ലെ" എന്നു പറയാന്‍ ഒരുമ്പെടുന്ന ചേട്ടന്‍മാരോട്‌....
സത്യം ശ്രമിച്ചു...
പക്ഷെ അവിടെയും ഭീരുവായതിനാല്‍ വിജയിക്കാന്‍ കഴിഞ്ഞില്ല...
എന്നെ കുറിച്ചു ഏേകദേശ ധാരണ ഉണ്ടായിക്കാണുമെന്ന് വിശ്വസിക്കുന്നു....
അതെ ...ആത്മവിശ്വാസം കെട്ട ഒരു ശരാശരി മലയാളി...അതാണു ഞാന്‍... പക്ഷെ എന്തു കൊണ്ടാണെണ്റ്റെ ആത്മവിശ്വാസം കെട്ടത്‌??? ആ അന്വേഷണം ഞാന്‍ ഇതിലൂടെ ആരംഭിക്കുന്നു...